ബസ്ചാര്‍ജ് കൂട്ടണമെന്ന ആവശ്യവുമായി നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക്; മുഖ്യമന്ത്രി സ്വകാര്യ ബസ് ഉടമകളുമായി ഇന്ന് ചർച്ച നടത്തും

ബസ്ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചിനാണ് ചര്‍ച്ച നടത്താനിരിക്കുന്നത്.
നിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ബസ് ഉടമകള്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തിയിരുന്നു. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങിയാൽ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്.
https://www.facebook.com/Malayalivartha



























