മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് ഉഗ്രൻ പണി; വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ മുഖ്യനും സര്‍ക്കാരിനുമെതിരെ പോസ്റ്റിട്ടത്...

മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ അറക്കുളം സ്വദേശി ശ്രീജേഷ് ബി. നായരാണ് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് ഉഗ്രൻ പണിയും. ജോലിയില്‍ നിന്നും താത്കാലികമായി പുറത്താക്കി.
പിണറായിക്കും സര്‍ക്കാരിനുമെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റായിരുന്നു ഇയാള്‍ ഇട്ടത്. മൂലമറ്റം സ്വദേശിയായ അനീഷ് എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിടത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളിട്ട പോസ്റ്റ് അടക്കം വച്ചായിരുന്നു വിശദമായ പരാതി നല്‍കിയത്. അഡ്വ. ശ്രീജേഷ് മണ്ഡപം എന്ന പേരിലാണ് ഇയാള്‍ അക്കൗണ്ട് തുടങ്ങിയത്.
2017 ഡിസംബര്‍ 18 ന് തന്നെ കേസ് എടുത്തിരുന്നെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇത് സൂചിപ്പിച്ച് കെഎസ്ആര്‍ടിസിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























