പ്രാഥമിക വിദ്യാഭ്യാസം പുനക്രമീകരണം: എല്‍.പി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്‌കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എല്‍.പി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്‌കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി സ്‌കൂളുകള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ സ്‌കൂള്‍ മാനേജര്‍മാരടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
കുട്ടികള്‍ക്ക് ഒന്നുമുതല്‍ അഞ്ചുവരെയോ ആറുമുതല്‍ എട്ടുവരെയോ പഠിക്കാന്‍ ഒരു സ്‌കൂളില്‍ത്തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
https://www.facebook.com/Malayalivartha



























