കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ വരവിനേക്കാള്‍ ചിലവാണ് കൂടുതല്‍. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നു.
ഡീസല്‍ വില വര്‍ധന കാരണം 10 കോടിയുടെ അധിക ചിലവ്. പ്രഖ്യാപിച്ച തുക നല്‍കാനോ ചുരുങ്ങിയ തുകക്ക് വായ്പ ലഭ്യമാക്കാനോ മുന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി. വായ്പാ തിരിച്ചടവില്‍ പ്രതിമാസം 60 കോടി കുറവുണ്ടാകും. ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് വായ്പ ഫെബ്രുവരിയില്‍ പ്രതീക്ഷിക്കുന്നു. പെന്‍ഷന്‍ ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകും.
പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
https://www.facebook.com/Malayalivartha



























