സ്വകാര്യ ആംബുലന്‍സ് ഡ്രൈവരുടെ മർദ്ദനം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്... ഇന്നലെ രാത്രിയായിരുന്നു സംഭവം

കൊല്ലത്ത് നിന്നും രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ എത്തിയ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറോട് അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സുനില്‍ കുമാര്‍ ആംബുലന്‍സ് മാറ്റിയിടാന്‍ പറഞ്ഞതിനെ തുടർന്ന് ഉണ്ടായ തര്‍ക്കത്തിൽ സുനില്‍ കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുനില്‍ കുമാര്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടി തടസപ്പെടുത്തി മര്‍ദ്ദിച്ചു എന്നുള്ള സുനില്‍ കുമാറിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് ആംബുലന്‍സ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha



























