ജീവന് വേണ്ടി മല്ലടിച്ച തൃശൂർ സ്വദേശി സജിയുടെ ജീവൻ രക്ഷിച്ച ഹൈക്കോടതി അഭിഭാഷക രഞ്ജിനി രാമാനന്ദിനെ അഭിനന്ദിച്ച് നിയമസഭ

കഴിഞ്ഞ ദിവസം ലോഡ്ജിന് മുകളിൽ നിന്ന് വീണ് റോഡിൽ രക്തമൊലിപ്പിച്ചു കിടന്ന തൃശൂർ സ്വദേശി സജിയുടെ ജീവൻ രക്ഷിച്ച ഹൈക്കോടതി അഭിഭാഷക രഞ്ജിനി രാമാനന്ദിനെ നിയമസഭ അഭിനന്ദിച്ചു. രഞ്ജിനിയുടെ ഇടപെടൽ മാതൃകാപരവും അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം, സജിയെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്പോൾ ആരും നിഷ്ക്രീയരായി നിൽക്കരുത്. മനുഷ്യ ജീവനുകൾ വളരെ വിലപ്പെട്ടതാണ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
ആശുപത്രിയിൽ എത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























