തിരയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി മുഹമ്മദ് റംസാന്റെ (21) മൃതദേഹം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തെരച്ചിലിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് റംസാന്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലം ബീച്ചിലെത്തിയത്. സുഹൃത്ത് സിയാദ് കാല്‍നനയ്ക്കാനായി കടലില്‍ ഇറങ്ങവെ തിരയില്‍പ്പെട്ടു. ഉടന്‍ സിയാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് റംസാനും തിരയില്‍പ്പെട്ടത്. സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് സിയാദിനെ രക്ഷപ്പെടുത്തി. എന്നാല്‍ റംസാനെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























