മഞ്ജു വാര്യര്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാർത്ത നിഷേധിച്ച് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം

നടി മഞ്ജു വാര്യര്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് വാർത്ത പ്രചരിച്ചിരുന്നു. മഞ്ജു വാർത്തയെകുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വാർത്ത നിഷേധിച്ചിരിക്കുകയാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് ആലപ്പുഴ ജില്ലാ നേതൃത്വം. ഈ മണ്ഡലത്തിൽ പാർട്ടി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയം നേടിയിരുന്നു. അതിനാൽ ഇനിയും വിജയം തുടരാനാകുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha



























