സ്വകാര്യ ബസ് സമരം പിൻവലിച്ചു ; മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം ; ഉചിതമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടങ്ങുമെന്ന് ബസുടമകൾ

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയ്ക്ക് ശേഷം ബസുടമാ പ്രതിനിധികൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടങ്ങുമെന്നും ബസുടമകൾ വ്യക്തമാക്കി.
മിനിമം ബസ് ചാർജ് ഏഴിൽ നിന്നും എട്ടാക്കണമെന്നും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ ആനുപാതികമായ വർദ്ധനവ് വേണമെന്നുമാണ് ബസുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ചാർജ് വർദ്ധന ശുപാർശ ചെയ്തുകൊണ്ട് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യവും ബസുടമകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























