വീണ്ടും സോഷ്യൽ മീഡിയയിൽ താരങ്ങളായി കണ്ണന്താനവും ഭാര്യയും ;കടുവയെ മടിയിലിരുത്തി പാല് കൊടുക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

കടുവയെ മടിയിലിരുത്തി പാലൂട്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യ ഷീല കണ്ണന്താനവും. തായ്‌ലന്‍ഡിലെ ശ്രീരച കടുവ പാര്‍ക്കിലേക്ക് ഇന്ത്യ-ആസിയാന്‍ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്താനവും ഷീല കണ്ണന്താനവും. ശ്രീരച കടുവ പാര്‍ക്കില്‍ വച്ചാണ് ഇരുവരും കടുവയെ മടിയിലിരുത്തി പാല് കൊടുത്തത്.
ചിത്രം, കേന്ദ്രമന്ത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു. ബാങ്കോക്കിലെ കടുവകള്‍ക്കൊപ്പം എന്തൊരു റിലാക്‌സേഷന്‍ എന്ന അടിക്കുറിപ്പ് സഹിതമാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഏറെ ട്രോളുകള്‍ക്ക് ഇരയായ ഷീല കണ്ണന്താനത്തിന്റെ പ്രയോഗമായിരുന്നു റിലാക്‌സേഷന്‍.
തായ്‌ലന്‍ഡില്‍ നിന്ന് 97 കിലോമീറ്റര്‍ അകലെയാണ് കണ്ണന്താനം ദമ്പതികള്‍ സന്ദര്‍ശിച്ച ശ്രീരച പാര്‍ക്ക്. ടൈഗര്‍ ഷോ, എലിഫന്റ് ഷോ, പിഗ് റേസ്, ക്രൊക്കെഡല്‍ ഷോ തുടങ്ങിയ ഷോകള്‍ ഇവിടെയുണ്ട്. ഇവിടെ കടുവയെ മടിയിലിരുത്തി പാല് കൊടുക്കാം. ഉപദ്രവിക്കുമെന്ന് ഭയക്കേണ്ട കാര്യമില്ല. കടുവയ്ക്ക് പുറമെ മുതല, കംഗാരു, തുടങ്ങി ഇരുനൂറിലധികം ജന്തുജാലങ്ങള്‍ ഇവിടെയുണ്ട്.





https://www.facebook.com/Malayalivartha























