നടിയെ ആക്രമിച്ച കേസ്: തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് കൈമാറണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസിലെ മുഴുവന്‍ രേഖകളുടേയും ലിസ്റ്റ് പ്രതിഭാഗത്തിന് നല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. വിചാരണാ വേളയില്‍ പ്രോസിക്യുഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടേയും പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറണമെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഉപയോഗിക്കാത്ത തെളിവുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകള്‍ അടക്കമുള്ള രേഖകള്‍ അടക്കമുള്ള തെളിവുകളും നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ പ്രതികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ 254 തെളിവുകളുണ്ടെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 95 തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും ലിസ്റ്റ് കൈമാറണമെന്നാണ് കോടതി നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha























