47 ലക്ഷം രൂപയുമായി മലയാളി ബിഎസ്എഫ് ഉദ്യോഗസ്ഥനെ സിബിഐ പിടികൂടി

മലയാളിയായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ 47 ലക്ഷം രൂപയുമായി ആലപ്പുഴയില്‍ സിബിഐ പിടികൂടി. ഷാലിമാര്‍ എക്‌സ്പ്രസ് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണു ബിഎസ്എഫ് കമന്‍ഡാന്റായ ജിബു ഡി.മാത്യുവിനെ ട്രെയിനില്‍നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ ചോദ്യം ചെയ്തു വരുകയാണ്.
കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു പരിശോധിക്കണമെന്നു സിബിഐ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ ജിബു വിസമ്മതിച്ചു. പിന്നീടു ബലമായി നടത്തിയ പരിശോധനയില്‍ വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറില്‍ പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. നോട്ട് എണ്ണുന്ന യന്ത്രം എത്തിച്ചാണു പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ജിബു പത്തനംതിട്ട സ്വദേശിയാണെന്നാണു വിവരം.
https://www.facebook.com/Malayalivartha























