എ.ബി.വി.പി പ്രവര്‍ത്തകൻ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍റില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ നാലു പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ മുഹമ്മദ്,ഷഹീം,സലീം,സമീര്‍ എന്നിവരെയാണ് കേസന്വേഷണ ചുമതലയുള്ള പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണന്റെ അപേക്ഷ പ്രകാരം കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി രണ്ടു വരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ തിരിച്ചറിയല്‍ പരേഡിനും വിധേയരാക്കിയിരുന്നു.
https://www.facebook.com/Malayalivartha























