ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കടല്‍ക്ഷോഭത്തിന് സാധ്യത

ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളിലാണ് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളത്. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് കടല്‍ക്ഷോഭം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























