കെ. എസ്. ആർ. ടി. സി ബസ്സിൽ വനിതാ കണ്ടക്ടറുടെ ഗുണ്ടായിസം... വിദ്യാർത്ഥികളെ പറ്റിച്ച് പണം തട്ടാൻ നോക്കിയ വനിതാ കണ്ടക്ടർക്ക് കിടിലൻ പണികൊടുത്ത് യാത്രക്കാർ

ആലുവ പറവൂർ റൂട്ടിൽ ഓടുന്ന കെ. എസ്. ആർ. ടി. സി ബസ്സിൽ വനിതാ കണ്ടക്ടറുടെ തന്റേടം.... മനയ്ക്കപ്പടി മാതാ കോളേജിൽ പരിക്ഷയ്ക്ക്പോയ വിദ്യാർത്ഥികളോടായിരുന്നു കണ്ടക്ടറുടെ ഗുണ്ടായിസം. വിദ്യാർത്ഥികൾ രണ്ട് ടിക്കറ്റ് ചോദിച്ചപ്പോൾ മൂന്നെണ്ണം കൊടുക്കുകയായിരുന്നു. തങ്ങൾ ആവശ്യപ്പെട്ടത് രണ്ടു ടിക്കറ്റ് ആണെന്നും ഒരെണ്ണത്തിന്റെ കാശ് തിരികെ ചോദിക്കുകയും ചെയ്തപ്പോഴാണ് കണ്ടക്ടർ ക്ഷുഭിതയായത്. വിദ്യാർത്ഥികളെ പറവൂർക്കവലയിൽ ഇറക്കിവിടാനും ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസിലെ മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു.
ഇത് ചോദ്യംചെയ്ത മറ്റു യാത്രക്കാരോടും വനിതാ കണ്ടക്ടർ കയർത്തു. ഇതോടെ സംഭവം വഷളാകുകയായിരുന്നു. ഒടുവിൽ ആലുവ പോലീസ് എത്തുകയും കണ്ടക്ടറെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. ഇതോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. എന്നാൽ കണ്ടക്ടർക്ക് ഉണ്ടായ എന്തോ മാനസിക പ്രശനം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും വിദ്യാർത്ഥികൾക്ക് ഇതിൽ പരാതിയില്ലെന്ന് പറയുകയും ചെയ്തതോടെ പോലീസ് അവരെ വെറുതെ വിടുകയായിരുന്നു എന്ന് ആലുവ പോലീസ് മലയാളിവാർത്തയോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























