പോലീസ് നേതാക്കള്‍ മദ്യലഹരിയിൽ ബൈക്കില്‍ ട്രിപ്പിളടിച്ചു; എസ്.ഐ കേസെുക്കാന്‍ തുടങ്ങിയപ്പോൾ ഭീഷണി മുഴക്കി കടന്നുകളഞ്ഞു

പോലീസ് നേതാക്കള്‍ മദ്യലഹരിയിൽ ബൈക്കില്‍ ട്രിപ്പിളടിച്ചതിന് കേസെുക്കാന്‍ തുടങ്ങിയപ്പോൾ എസ്.ഐ.യെ ഭീഷണിപ്പെടുത്തി മുങ്ങി. ആലപ്പുഴ ബീച്ചിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്ക് നിൽക്കുകയായിരുന്നു സ്.ഐ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ട്രിപ്പിളടിച്ച് മദ്യലഹരിയിൽ നേതാക്കൾ എത്തിയത്.
പിഴയീടാക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കളാണെന്ന് പറഞ്ഞ് എസ്.ഐ.യെ ഭീഷണിപ്പെടുത്തി മുങ്ങുകയായിരുന്നു. ഇതേസമയത്ത് പോലീസ് പിടിയിലായ മറ്റുള്ളവര്‍ ഇത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. നേതാക്കളില്‍നിന്ന് പിഴയീടാക്കാത്തത് ചോദ്യംചെയ്യുകയും ചെയ്തു. പിന്നീട്, ഇതുസംന്ധിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ മറ്റു ബൈക്ക് യാത്രക്കാര്‍ പോലീസ് ചീഫിന് പരാതി നല്‍കി.
പോലീസ് ചീഫിന്റെ നിര്‍ദേശമനുസരിച്ച് സിവില്‍ പോലീസ് ഓഫീസര്‍മാരായ മൂന്നു നേതാക്കള്‍ക്കെതിരേ എസ്.ഐ. വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശമനുസരിച്ച് ബൈക്കിലെത്തിയ മൂന്ന് പോലീസുകാര്‍ക്കെതിരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബൈക്ക് പിടിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയിട്ടൊന്നുമില്ലെന്നാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്‌ഐ വി.ആര്‍.ശിവകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























