കുട്ടി കടുവയെ മടിയില്‍കിടത്തി പാല്‍ കൊടുത്ത് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ഭാര്യയുടെയും സാഹസികത

കടുവ കുട്ടിയെ മടിയില്‍കിടത്തി കുപ്പിപാല് കൊടുത്ത് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ആസിയാന്‍ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യ ഷീലയും തായ്‌ലന്റിലെത്തിയത്. ഇവിടെ അത്ഭുതം സൃഷ്ടിക്കുന്ന ശ്രീരച കടുവ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമാണ് കടുവ കുട്ടിയെ മടിയില്‍ ഇരുത്തി പാല്‍ കൊടുക്കുന്നത്.
കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ് ഇവിടെ ടൈഗര്‍ ഷോ, എലിഫന്റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ എന്നിങ്ങനെ സ്‌പെഷ്യല്‍ ഷോകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണന്താനാമാണ് ഇത്തരത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന പാര്‍ക്കിനെകുറിച്ചും, അവയുടെ പ്രത്യേകതകളും ഒപ്പംചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമിരുന്ന് കടുവയ്ക്ക് പാല്‍ കൊടുക്കുന്ന ചിത്രങ്ങള്‍ ‘എന്തൊരു റിലാക്‌സേഷന്‍’ എന്ന അടികുറിപ്പോടെയാണ് കണ്ണന്താനം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha



























