മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു രണ്ടു സഹോദരികളും പിഞ്ചു കുഞ്ഞും മരിച്ചു

മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു രണ്ടു സഹോദരികളും പിഞ്ചു കുഞ്ഞും മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശി കെ.പി അബൂബക്കറിന്റെ മക്കളായ ആയിഷ, സഹോദരി ആമിന, രണ്ടു വയസ്സ് പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മഞ്ചേശ്വരം റയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം. ദേശീയപാതയില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ നിര്‍ത്തിയിട്ട ട്രെയിനിനെ മറികടന്നു പോകുന്നതിനിടയില്‍ മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂവരും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. b
https://www.facebook.com/Malayalivartha























