Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒന്ന് നിലവിളിക്കാൻ പോലും സമയം കൊടുത്തില്ല; കടം വീട്ടാൻ ദമ്പതികൾ കാണിച്ച സാഹസത്തിൽ വയോധികയ്ക്ക് നഷ്ടമായത് 22 പവൻ സ്വർണവും പണവും

02 FEBRUARY 2018 10:38 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 22 പവന്‍ സ്വര്‍ണവും പണവുമായി കടന്ന ദമ്പതിമാരെ ഷാഡോ പോലീസ് പിടികൂടി. രാവിലെ പതിനൊന്ന് മണിക്കാണ് ഇവര്‍ വൃദ്ധയെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.

വിലാസം അറിയാനെന്ന വ്യാജേനയായിരുന്നു ഇവർ വീട്ടിൽ അതിക്രമിച്ചുകയറിയത്. വഞ്ചിയൂർ തകരപ്പറമ്പ് പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളുടെ (84) ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജഗതി കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (23), ഭാര്യ നയന (18) എന്നിവരെ മണിക്കൂ​റുകൾക്കകം പൊലീസ് അറസ്റ്റു ചെയ്തു.ഭർത്താവ് കെ.ഹരിഹരൻ ക്ഷേത്രദർശനത്തിനു പോയ തക്കം നോക്കിയാണു കവർച്ച നടത്തിയത്.

ഹരിഹരൻ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പതിവായി പോകുന്ന വിവരം മനസ്സിലാക്കിയായിരുന്നു കവർച്ചയെന്നു വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി.നായർ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഹരിഹരൻ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തിയത്. കതക് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ചുപോയ അമ്മാളോടു ക‌‌ടലാസ് കഷണം നീട്ടിയ ശേഷം ഈ വിലാസം അറിയുമോയെന്നു ചോദിച്ചു.

ഇതു നോക്കുന്നതിനിടെ വിശാഖ് കത്തി കാട്ടി ആഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് അവരുടെ കൈകൾ രണ്ടും പിന്നിലേക്കു കെട്ടിയ ശേഷം കഴുത്തിലും കയ്യിലും കിടന്ന ആഭരണങ്ങൾ ഇരുവരും ചേർന്ന് ഊരിയെടുത്തു. മോഷ്ടാക്കൾ പോയ ശേഷമാണ് ഭഗവതി അമ്മാളിനു നിലവിളിക്കാൻ പോലുമായത്.

ക്ഷേത്രദർശനം കഴിഞ്ഞു ഹരിഹരൻ തിരികെ എത്തുന്നതിനു തൊട്ടുമുൻപ് മോഷ്ടാക്കൾ ക‌ടന്നുകളഞ്ഞു. രണ്ടു മാല, വള, മോതിരം എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച വഞ്ചിയൂർ പൊലീസിനു മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതും കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണവുമാണ് ദമ്പതികളെ കുടുക്കിയത്.

വൈകുന്നേരത്തോടെ ഇരുവരും പിടിയിലായി. കുറച്ച് ആഭരണങ്ങൾ തൈക്കാട്ടെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തിൽ പണയം വച്ചു. ഇവ ഇന്നു വീണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു. കടം തീർക്കുന്നതിനു വേണ്ടിയാണ് കവർച്ച നടത്തിയതെന്നു ദമ്പതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

വഞ്ചിയൂ‍ർ എസ്ഐമാരായ മിഥുൻ, സാഗർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് അംഗങ്ങൾ കൂടി ഉൾപ്പെട്ട സംഘമാണ് മോഷ്ടാക്കളെ മണിക്കൂറുകൾക്കകം പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends