മദ്യത്തിന്റെ ഹോൾ സെയിൽ വിലകുറയ്ക്കാൻ ഒരുങ്ങി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ;നികുതി ഇനത്തിലുള്ള വർദ്ധനവ് കാര്യമായിബാധിക്കയില്ലന്ന് കെ.എസ്.ബി. സി.

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മദ്യത്തിന്റെ ഹോൾ സെയിൽ വിലകുറയ്ക്കാൻ ധാരണ .നിലവിൽ 25% എന്ന മാർജിൻ നിരക്കിലാണ് മദ്യത്തിന്റെ ഹോൾ സെയിൽ വില ബിവറേജസ് കോർപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നത് ഇതിനെ 7 % എന്ന നിരക്കിലേക്ക് കുറയ്ക്കാനാണ് ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത് .ഇതോടുകൂടി മദ്യത്തിന്റെ അടിസ്ഥാനവിലയിൽ വൻമാറ്റം സംഭവിക്കും .ഇത്തരം മാറ്റങ്ങൾ നികുതി ഇനത്തിലുള്ള വർദ്ധനവിനെ കാര്യമായിബാധിക്കയില്ലന്നും കെ.എസ്.ബി. സി. അധികൃതർ പറയുന്നു .
മദ്യത്തിന്റെ ഹോൾ സെയിൽ വിലയിൽ മാറ്റങ്ങൾ സംഭവിച്ചാലും ഹെർക്കുലീസ് പോലെയുള്ള പ്രധാന റം ബ്രാൻഡുകൾക്ക് 10 രൂപയും പീറ്റർ സ്‌കോട്ട് പോലെയുള്ള ബ്രാന്റഡ് വിസ്കി കൾക്ക് 30 രൂപമാത്രമേ വില വർദ്ധിക്കാൻ സാധ്യതയുള്ളൂ എന്നും കെ.എസ്.ബി. സി. അധികൃതർ പറയുന്നു .
https://www.facebook.com/Malayalivartha























