പ്രണയത്തിലായിരുന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു

മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് നടുറോഡില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ വെട്ടിക്കൊന്നത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മാവന്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു
23 കാരനായ അങ്കിത് എന്ന ഫോട്ടാഗ്രാഫറെ കഴിഞ്ഞ ദിവസം രാത്രിയിലാണ് വെട്ടിക്കൊന്നത്. ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട യുവാവ് മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്കിതിന്റെ അയല്‍വാസി ആയിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാകുന്നത്.
എന്നാല്‍ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























