തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ബഡ്ജറ്റ്... സംസ്ഥാന ബഡ്ജറ്റിനെ അഭിനന്ദിച്ച് വിഎസ്, പരമാവധി നികുതി വരുമാനം ഉയര്‍ത്താനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളതെന്ന് വിഎസ്

സംസ്ഥാന ബഡ്ജറ്റിനെ അഭിനന്ദിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അഭിനന്ദനാര്‍ഹമായ ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.
നോട്ട് നിരോധനവും ഓഖി ദുരന്തവും ജി എസ് ടിയുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി നികുതി വരുമാനം ഉയര്‍ത്താനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്..
ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ്.
സ്ത്രീ സുരക്ഷയ്ക്ക് പരമ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ നീക്കിവച്ചതും തീരദേശ വികസനത്തിന് 2000 കോടി രൂപ വകയിരുത്തിയതും വിശപ്പുരഹിത കേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതും ശ്രദ്ധേയമാണെന്നും വി എസ് പറഞ്ഞു. കെ എസ് അര്‍ ടി സി പെന്‍ഷന്‍ കുടിശിക നല്‍കാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha























