ഈ ധൈര്യമാണ് പെണ്‍കുട്ടികള്‍ക്ക് ഇല്ലാത്തത്... സനൂഷയെ അഭിനന്ദിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

യുവനടി സനൂഷയെ അഭിനന്ദിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.വെള്ളിയാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിസന്ധിഘട്ടത്തില്‍ കാട്ടിയ ധൈര്യത്തിന് പൊലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സനൂഷക്ക് സമ്മാനിച്ചു. സമപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ധൈര്യംനല്‍കാനുള്ള പ്രചോദനമായി പ്രവര്‍ത്തിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. 'ഇതൊരു തുടക്കമാണ്.
ഇനിയും ഏറെ മുന്നോട്ടുപോകണം. സംസ്ഥാനത്ത് വനിത സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. കുറ്റകൃത്യം നേരിടാന്‍ സനൂഷ കാട്ടിയ ധൈര്യം മാതൃകപരമാണ്.
ട്രെയിനിലുണ്ടായിരുന്ന രണ്ടുപേര്‍ മാത്രമാണ് അവരെ സഹായിച്ചത്. കണ്ടുനിന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ. പ്രതിസന്ധികളില്‍ സഹജീവികളെ ഒറ്റക്കാക്കുന്ന മനോഭാവത്തില്‍ മാറ്റംവരുത്തണം' ഡി.ജി.പി പറഞ്ഞു.
പൊലീസി?െന്റ പിന്തുണക്ക് സനൂഷ നന്ദി പറഞ്ഞു. 'സ്വന്തംകാര്യം മാത്രം നോക്കുന്ന മനോഭാവം മാറ്റണം. പ്രശ്‌നങ്ങളുണ്ടാകുമ്‌ബോള്‍ സത്യത്തിെന്റ കൂടെ നില്‍ക്കണം..
എല്ലാ സ്ത്രീകള്‍ക്കും സമൂഹത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമുണ്ടാവണം. മോശമായ പെരുമാറ്റമുണ്ടായാല്‍ പ്രതികരിക്കാന്‍ മടികാട്ടരുത്?' സനൂഷ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























