സാഹിത്യസൃഷ്ടി പോലെയാണ് ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് ചെന്നിത്തല

സാഹിത്യസൃഷ്ടി പോലെയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാവനയില്‍ കെട്ടി ഉയര്‍ത്തിയ ഒരു കടലാസ് സൌധമാണ് ബഡ്ജറ്റ്.
പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം. വിലക്കയറ്റം രൂക്ഷമായിട്ടും പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറച്ചിട്ടില്ല.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ച് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























