സംസ്ഥാനത്ത് കടുവ സെന്‍സസ് ആരംഭിച്ചു, ആദ്യഘട്ടം ഫെബ്രുവരി ഒന്പതിനു അവസാനിക്കും
സംസ്ഥാനത്ത് കടുവ സെന്‍സസ് ആരംഭിച്ചു. രാജ്യവ്യാപകമായി നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടം ഫെബ്രുവരി ഒന്‍പതിന് അവസാനിക്കും.
കടുവയടക്കമുള്ള മാംസഭുക്കുകളുടേയും വലിയ സസ്യഭുക്കുകളുടെയും എണ്ണവും സാന്നിധ്യവുമാണ് ആദ്യം രേഖപ്പെടുത്തുക. കാട്ടില്‍ പലയിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും കടുവകളുടെ കണക്കെടുക്കും. ഇതിനും ശേഷമാണ് ഔദ്യോഗിക കണക്ക് പ്രസിദ്ധീകരിക്കുക.
https://www.facebook.com/Malayalivartha