നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളില്‍ ഞെട്ടി നാട്ടുകാര്‍; അസീസ് നടത്തിയ കൊലപാതകങ്ങളുടെ ചുരുള്‍ അഴിയുന്നു
സുബൈദ കേസ് വഴിത്തിരിവാകുമ്പോള്‍ മറ്റൊരു കൊലപാതകവും കൂടി ചുരുളഴിയുന്നു. ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ പെരിയാട്ടടുക്കം മുനിക്കല്‍ ദേവകി കൊലക്കേസില്‍ പിടികിട്ടാനുള്ള പ്രതി കര്‍ണ്ണാടക സുള്ള്യയിലെ അസീസാണ് എന്ന സൂചന അന്വേഷണ സംഘത്തിനു ലഭിച്ചു. 2017 ജനുവരി 13 നാണ് പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പാക്കരന്റെ ഭാര്യ ദേവകി ക്രൂരമായി കൊലചെയ്യപ്പെട്ടത്.
പ്രതിയെ കണ്ടെത്താനാവാത്തതിന് പോലീസിന് ഏറെ നാണക്കേടുണ്ടാക്കിരുന്നു. കഴിഞ്ഞ ദിവസം നടന്ന സുബൈദ കൊലപാതകത്തില്‍ അറസ്റ്റിലായ പടഌഅസീസിനേയും ഖാദറിനേയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ദേവകിയുടേയും സുബൈദയുടെയും കൊലപാതകത്തില്‍ സമാനതാകള് ഉണ്ട് എന്നു പോലീസ് നേരത്തെ തന്നെ കണ്ടെത്തിരുന്നു.
ഏഴു വര്‍ഷം മുമ്പ് ഖദീജ എന്ന സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലും സുള്ള്യ അസീസ് പ്രതിയാണ്. ഈ കേസ് കൂടി തെളിഞ്ഞാന്‍ സുള്ള്യ അസീസ് ചെയത് മൂന്നാമത്തെ കൊലപതകമാകും ഇത്. സുബൈദ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സംഘം ഉച്ചയോടെ കാസര്‍കോട് എത്തി.
https://www.facebook.com/Malayalivartha