മദ്യ ലഹരിയിൽ മൂന്നംഗ സംഘം പത്താം ക്ലാസുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ബഹളം വെച്ച വിദ്യാർത്ഥിയെ മർദിച്ച് ബലമായി പിടിച്ചു കയറ്റാന്‍ നോക്കി... സംഭവം മലയിൻകീഴ്
വീട്ടിലേയ്ക്ക് പോകാൻ ബസ് കാത്തു നിന്ന പത്താം ക്ലാസുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നു പേര് പിടിയില്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാർത്ഥിയെ പ്രതികള്‍ ഓട്ടോയിലേയ്ക്ക് ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഇവര്‍ മര്‍ദ്ധിച്ചു.
പ്രദേശ വാസികള്‍ ഓടികൂടിയതോടെ ഇവര്‍ ഓട്ടോയില്‍ കടന്നു കളഞ്ഞു. പിന്നാലെ പാഞ്ഞ നാട്ടുകാര്‍ മലയം സ്കൂള്‍ ജംങ്ഷന് സമീപം വെച്ച് ഓട്ടോ തടഞ്ഞു പിടികൂടുകയായിരുന്നു.
വിഴവൂര്‍ സ്വദേശി പ്രമോദ്, തൃക്കണ്ണാപുരം സ്വദേശികളായ പ്രവീണ്‍, സനല്‍ എന്നിവരെയാണ് മലയന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യലഹരിയിലായിരുന്നു. പ്രമോദിന് മലയിന്‍കീഴ് സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്.
https://www.facebook.com/Malayalivartha