കണ്ണട വിവാദം വീണ്ടും... ആരോഗ്യ മന്ത്രിയ്ക്ക് പിന്നാലെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കുടുങ്ങി
ആരോഗ്യ മന്ത്രിയ്ക്ക് പിന്നാലെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തിൽ കുടുങ്ങി. കണ്ണടയ്ക്ക് വേണ്ടി സ്പീക്കർ കൈപ്പറ്റിയത് 49,900 രൂപയാണെന്ന് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ലെൻസിന് വേണ്ടി 45,000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.
നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്ക്ക് വേണ്ടി വൻതുക കൈപ്പറ്റിയതും വിവാദമായിരുന്നു. ഇതിന് പുറമെ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു.
എന്നാൽ ഇത് എന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകൾ നിയമസഭയിലെ കണക്കുകളിൽ ലഭ്യമല്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha