തിരുവനന്തപുരത്ത് എടിഎം തകര്‍ത്തനിലയില്‍, മോഷണശ്രമമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരത്ത് കുടപ്പനകുന്നില്‍ എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത നിലയില്‍ കണ്ടെത്തി. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയവരാണ് മോഷണ ശ്രമം പൊലീസിനെ അറിയിച്ചത്.പുലര്‍ച്ചെ നാലുമണിയോടെയാകാം മോഷണ ശ്രമമെന്നാണ് പൊലീസിന്റെ നിഗമനം.
എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha