Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ബജറ്റ് ; നിശിത വിമർശനങ്ങളുമായി മാധ്യമങ്ങൾ , ഐസക്കിനെ വലവിരിച്ച് മാതൃഭൂമിയും ഭൂമിക്ക് ഭാരമാക്കി മലയാള മനോരമയും

03 FEBRUARY 2018 12:34 PM IST
മലയാളി വാര്‍ത്ത

കേരളം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ . തോമസ് ഐസക്ക് അവതരിപ്പിച്ചത്. ഓഖി ദുരിതം പറഞ്ഞു തുടങ്ങി ഐസക്ക് കത്തികയറിയപ്പോൾപ്രതിപക്ഷം പോലും അമ്പരന്നു. എക്കാലത്തെയും മികച്ച ബജറ്റായിരുക്കും ഇതെന്ന് കരുതിയപ്പോളാണ് ഐസക്ക് തന്നെ എല്ലാവർക്കും അടിക്കാനായി വടി നൽകിയതും. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതും ജന ദ്രോഹ ബജറ്റിനെതിരെ മാധ്യമങ്ങൾ നിശിത വിമർശനങ്ങളുമായി മുന്നോട്ട് വന്നു. മലയാള മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം, കേരളം കൗമുദി എന്നീ പത്രങ്ങൾ ബജറ്റിനെ വിമർശിച്ചപ്പോൾ പാർട്ടിപത്രമായ ദേശാഭിമാനി മാത്രമാണ് ഐസക്കിന് ഒപ്പമുള്ളത്.

കിഫ്‌ബി കണ്ടുപിടിച്ച തോമസ് ഐസക്ക് തന്നെ വീണ്ടും പ്രധാന വികസനമെല്ലാം കിഫ്‌ബി വഴിയാക്കി. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കിഫ്‌ബി വഴിയുള്ള കോടികളുടെ പദ്ധതി പക്ഷെ എങ്ങുമെത്തിയിട്ടില്ല എന്ന് മാത്രം. സാധാരണക്കാരന് വാനോളം പ്രതീക്ഷ നൽകിയ ശേഷം മുണ്ട് മുറുക്കി ഉടുക്കണമെന്ന് കണ്ണീർ കവിതകളെയും സിനിമാ നടിയെയും ഉദ്ധരിച്ച് പറയുമ്പോൾ എല്ലാം പൂർത്തിയായി. നിയമ നിരോധനം , ഭൂമിക്ക് 10 % നികുതി, കെ എസ ആർ ടി സിയെ ഏറ്റെടുക്കില്ല തുടങ്ങി കള്ളുകുടിയന്മാരുടെ വയറ്റത്ത് പോലും അടിച്ചു. ജനം പട്ടിണി കിടക്കുമ്പോൾ സ്വന്തം നേതാവായ എ കെ ജിക്ക് വേണ്ടി 10 കോടി മാറ്റിവച്ചു . ഇതെല്ലാം കാണുമ്പോൾ മുഖ്യധാരാ പത്രങ്ങളിൽ പാർട്ടിയുടെ സ്വന്തം പത്രമായ ദേശാഭിമാനി മാത്രമാണ് ഐസക്കിനെ പുകഴ്ത്തിയത്. എന്നാൽ മറ്റു പത്രങ്ങളെല്ലാം തന്നെ ഐസക്കിന് നേരെ വിമർശനവുമായാണ് മുന്നോട്ട് വന്നത്.

'ഭൂമിക്ക് ഭാരമെന്ന ' തലക്കെട്ടുമായി മലയാള മനോരമ സംസ്ഥാന സർക്കാറിന്റെ ബജറ്റിനെ പറ്റി പറയാനുള്ളതെല്ലാം ഒറ്റവാക്കിൽ പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ പറയുന്നത് ഐസക്കാണ് ഭൂമിക്ക് ഭാരം എന്നാണ്. മാതൃഭൂമിയാകട്ടെ ഇല്ലായ്മയുടെ വേദനയിൽ എന്തെങ്കിലും സ്വരൂപിക്കാനായി 'വരുമാനത്തിന് വലവിരിച്ച് ' എന്ന തലകെട്ടാണ് നൽകിയത്. എന്നാൽ മംഗളമാകട്ടെ ചാനലിനെ വിവാദങ്ങളിൽ നിന്നും രക്ഷപെടുത്തഹ്റ്റിയതിന്റെ നന്ദി സൂചകം പ്രതിഫലിക്കുന്ന തലക്കെട്ടിലൂടെ ബജറ്റിനെ ശ്രദ്ധേയമാക്കി. ' ക്ഷാമ കാലത്തെ ക്ഷേമ ബജറ്റ് ' എന്നാണ് ആ നന്ദി സൂചകമായി തലക്കെട്ട്. എന്നാൽ അതോടൊപ്പമുള്ള കാർട്ടൂൺ കണ്ടാൽ ആരായാലും ഒന്ന് ചിരിച്ചുപോകും. ഇങ്ങനെ പോകുന്നു ബജറ്റിനെ പുകഴ്ത്തിയും വിമർശിച്ചും കൊണ്ടുള്ള സംഭവ ബഹുലമായ തലക്കെട്ടുകൾ.

സാമൂഹ്യ സുരക്ഷയ്ക്കും സ്ത്രീ സൗഹൃദ പദ്ധതികൾക്കും തീരാ മേഖലയ്ക്കും നിരാലംബർക്കും ആശ്വാസത്തിന്റെയും അതിജീവനത്തിന്റെയും താങ്ങുമായി എൽ ഡി എഫ് സർക്കാരിന്റെ മൂന്നാം ബജറ്റ് എന്ന് തുടങ്ങിയാണ് പാർട്ടി പത്രമായ ദേശാഭിമാനി ഐസക്കിനൊപ്പം നിൽക്കുന്നത്.

സർക്കാർ സേവനങ്ങൾക്കെല്ലാം ഫീസ് 5 % കൂട്ടി, സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില 10 % കൂട്ടി , യു ഡി എഫ് സർക്കാർ ഉപേക്ഷിച്ച ഭൂനികുതി വർധന പുനഃ സ്‌ഥാപിച്ചു , കുടുംബാങ്ങങ്ങൾ തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് ചിലവേറും വികസന പദ്ധതികൾക്കുള്ള മുഖ്യ വരുമാന മാർഗമായി കിഫ്ബിയെ വീണ്ടും ആശ്രയിച്ച ധനമന്ത്രി, ജി എസ് ടി നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കുമെന്ന് പ്രതീക്ഷ ആസ്ഥാനത്തായത്തിലെ നിരാശ വ്യക്തമാക്കി ചെലവ് ചുരുക്കൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മനോരമ പറയുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വരുമാന വർധനയിലും സാമ്പത്തിക അച്ചടക്കത്തിലും ഊന്നുന്ന ബജറ്റുമായി ധനമന്ത്രി തോമസ്‌ ഐസക്ക്. പുതിയ പദ്ധതികൾക്കും വാരിക്കോരിയുള്ള ക്ഷേമ പരിപാടികൾക്കും ഇത്തവണ ബജറ്റിൽ സ്ഥാനമില്ല എന്ന് മാതൃഭൂമി പറയുന്നു.

സാമ്പത്തിക ക്ഷാമ കാലത്ത് വമ്പൻ പ്രഖ്യാപനങ്ങൾക്ക് മുതിരാതെ, ജന ക്ഷേമത്തിലൂന്നി സംസ്ഥാന ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് വ്യക്തമാക്കിയ ബജറ്റിൽ , സാമൂഹ്യ സുരക്ഷയ്ക്കും വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിനുമാണ് ധനമന്ത്രി തോമസ് ഐസക്ക് ഊന്നൽ നൽകിയതെന്ന് മംഗളം പറയുന്നു.

ഓഖി ആഞ്ഞടിച്ച തീര മേഖലയ്ക്ക് 2000 കോടി രൂപയുടെ ആശ്വാസം പ്രഖ്യാപിച്ചും സാമൂഹിക സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും ഊന്നൽ നൽകിയും ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് . സർക്കാർ സേവനങ്ങളുടെ ഫീസും ഭൂ നികുതിയും കൂട്ടി . ഭൂമി ഇടപാടുകൾക്ക് അധിക ബാധ്യത എന്ന് മാധ്യമം നിരീക്ഷിക്കുന്നു.

ഇങ്ങനെ പോകുന്നു ബജറ്റിനെ പുകഴ്ത്തിയും വിമർശിച്ചും കൊണ്ടുള്ള സംഭവ ബഹുലമായ തലക്കെട്ടുകളും വാർത്തയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (1 minute ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (2 minutes ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (4 minutes ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (6 minutes ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (8 minutes ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (9 minutes ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (11 minutes ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (54 minutes ago)

വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി  (1 hour ago)

വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (1 hour ago)

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റ  (1 hour ago)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപി  (2 hours ago)

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ  (2 hours ago)

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി; കേജരിവാളിന്റെ ജാമ്യം ശു  (2 hours ago)

ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!  (2 hours ago)

Malayali Vartha Recommends