മുലയൂട്ടുന്ന ഒരു മലയാളി അമ്മ...
അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മൂലയൂട്ടുന്ന കാഴ്ച നമ്മുടെ സമൂഹത്തിന് അശ്ലീലമാണെന്നാണ് പൊതുവെയുള്ള സംസാരം. ബസിലും പാര്‍ക്കിലും ആശുപത്രിയിലും കടവരാന്തയിലും മുലയുട്ടേണ്ടി വരുന്ന ഒരോ അമ്മമാരും ഈ കാലത്തും തുറിച്ചു നോട്ടങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും വിധേയേരാകേണ്ടി വന്നവരാണ്.
സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ ഏതെങ്കിലും മലയാളികള്‍ പരസ്യപ്പെടുത്തുമോ? അങ്ങനെ ചെയ്താല്‍ സദാചാര മലയാളികള്‍ അവരെ വെറുതെ വിടുമോ? ഇല്ലെന്ന് തന്നെയാണ് അനുഭവം. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ രംഗം ഫെയ്സ്ബുക്കിലാക്കിയിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും. തന്റെ കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോഴാണ് ബിജു തന്റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചത്. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ചുളള ശാസ്ത്രീയ വശങ്ങള് ചിത്രത്തോടോപ്പം പങ്കുവെക്കുകയും ചെയ്തു.
പരമ്പരാഗതമായ പല കാര്യങ്ങളെയും പൊളിച്ചെഴുതണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ബിജുവും അമൃതയും. അതിന്റെ ആദ്യപടിയായിരുന്നു ആ പോസ്റ്റ്. ധാരാളം അഭിനന്ദനങ്ങള്‍ തേടിയെത്തിയപ്പോഴും വിമര്‍ശനങ്ങളുണ്ടായി. ഫെയ്സ്ബുക്ക് ഗ്രൂപ്പിലും വാര്ത്താലിങ്കുകളിലും തെറിവിളികളുണ്ടായി. പരിഹാസ ചുവയോടെയും സദാചരത്തില് പൊതിഞ്ഞ കമന്റുകളുമായി സദാചാര മലയാളി ഈ അതിമനോഹര ചിത്രത്തെയും വരേവറ്റു.
കണ്ണൂരില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രിയേറ്റീവ് സ്കൂള്‍ നടത്തുകയാണ് ബിജു. അമൃത ക്ലിനിക്കല്‍ സൈക്കോളജി ബിരുദധാരിയാണ്.'എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ബിജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കിത് സാധാരണമായ ഒരു ഫോട്ടോ മാത്രമാണ്. മൂലയൂട്ടലിന്റെ പ്രധാന്യത്തെ കുറിച്ച് ലോകത്തോട് വിളിച്ചു പറയണമെന്ന് മാത്രമായിരുന്നു ആഗ്രഹം. മുലയൂട്ടുന്ന വിദേശ അമ്മമാരുടെ ചിത്രങ്ങള്‍ക്ക് കയ്യടിക്കുന്ന മലയാളികളെ ഈ ചിത്രം അമ്പരപ്പിക്കുക തന്നെ ചെയ്തു.
https://www.facebook.com/Malayalivartha