കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്ന വാർത്തയിൽ പരിഭ്രാന്തരായി ട്രാന്‍സ്‌ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം; സംഭവം വലിയതുറയിൽ

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇവരുടെ വസ്ത്രങ്ങളും നാട്ടുകാര്‍ വലിച്ചു കീറി. ഉള്‍ക്കടലില്‍ കൊണ്ടുപോയി അക്രമിക്കാനും നാട്ടുകാരില്‍ ചിലര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നും ആരോപണമുണ്ട്.
സംഭവം അറിഞ്ഞ് വലിയതുറ പൊലീസ് സ്ഥലത്ത് എത്തിയമ്പോഴേക്കും ട്രാന്‍സ്ജന്‍ഡറിന് ക്രൂരമര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha






















