സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമെന്നത് തെറ്റായ പ്രചരണമാണെന്ന് ഭക്ഷ്യമന്ത്രി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്‌തെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ആന്ധ്ര അരിക്ക് മാത്രമാണ് സംസ്ഥാനത്ത് വില വര്‍ധിച്ചതെന്നും സാധനങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കാന്‍ സാധിച്ചെന്നും പറഞ്ഞ മന്ത്രി പ്രതികൂല സാഹചര്യത്തിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനായെന്നും ആവര്‍ത്തിച്ചു.
ഇന്ധനവിലയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ധനയാണ് വെല്ലുവിളിയെന്നു പറഞ്ഞ തിലോത്തമന്‍ വിപണി ഇടപെടലിനു 200 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















