കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന് കൈമാറി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന് കൈമാറി. സംഭവം ദിവസം നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പാണ് കൈമാറിയത്. ഇതുകൂടാതെ രണ്ട് പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്, ഫോറൻസിക് പരിശോധന ഫലങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് കൈമാറിയത്.
രണ്ട് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സുനിൽകുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കുറ്റസമ്മതം നടത്തുന്നതിന്‍റെ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പും ചില സാക്ഷിമൊഴികളും ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹർജി നൽകുകയും ഇതിനെ പൊലീസ് എതിർത്തതിനെ തുടർന്ന് ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് പുതിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹർജി നൽകിയത്.
https://www.facebook.com/Malayalivartha






















