കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലാണ് സംഭവം.
ഇന്നു രാവിലെ സ്കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഒമ്പതോടെ സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടുകയായിരുന്നു. കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നട്ടെല്ലിന് നേരിയ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റ് പരിക്കുകളൊന്നും തന്നെ ഇല്ല. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















