Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മുക്കുപണ്ട പണയത്തട്ടിപ്പിൽ കുടുങ്ങിയ റീനയെ ചോദ്യം ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ; ഒരുവർഷം കൊണ്ട് സഹകരണ ബാങ്കിൽ നിന്ന് തട്ടിയത് നാല് കോടിയോളം

05 FEBRUARY 2018 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

മുക്കുപണ്ട പണയത്തട്ടിപ്പിൽ പോത്തൻകോട് പൊലീസിന്റെ പിടിയിലായ മുഖ്യപ്രതി റീനയെ ചോദ്യം ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങളാണ്. സ്വർണം ഉരച്ചുനോക്കാനാളില്ലാത്ത അവസരം നോക്കി മുക്കുപണ്ടം പണയപ്പെടുത്തി അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് പോത്തൻകോട് റീന കോട്ടേജിൽ റീന തട്ടിയത് കോടികൾ.

കഴിഞ്ഞ ഒരുവർഷത്തിനകം എട്ട് കിലോയോളം മുക്കുപണ്ടം പണയപ്പെടുത്തി മൂന്നരക്കോടിയോളം രൂപ കവർന്നതായി ഇവർ പൊലീസിനോട് സമ്മതിച്ചു. കിലോകണക്കിന് മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തതിന് പിന്നിൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സമ്പന്ന കുടുംബത്തിലംഗവും ജോയിന്റ് ആർ.ടി.ഒയുടെ ഭാര്യയുമായ റീന ബാങ്കിലെ സ്ഥിരം ഇടപാടുകാരിയാണ്. ഇവരോടുള്ള വിശ്വാസവും ബാങ്കിൽ അപ്രൈസറില്ലാത്തതിനാലും ഇവരുടെ പണയ ഉരുപ്പടികൾ ബാങ്കുകാർ വിശദമായി പരിശോധിക്കാറില്ലായിരുന്നു. തുടക്കത്തിൽ ഏതാനും ഉരുപ്പടികൾ വച്ച് വായ്പയെടുത്ത റീന പിടിക്കപ്പെടില്ലെന്ന് മനസിലാക്കിയാണ് അമ്മയുടെയും സഹോദരിയുടെയും പേരിൽ ലക്ഷങ്ങളുടെ പണയ ഇടപാടുകൾ നടത്തിയത്.

ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തിയ സംഭവം തുടക്കം മുതലേ പിടിക്കപ്പെടാതിരുന്ന സാഹചര്യം മുതലെടുത്താണ് റീന കൂടുതൽ തട്ടിപ്പിന് മുതിർന്നത്. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി റീന സമ്മതിച്ചിട്ടുണ്ട്.

ഇവർ പിടിച്ച നിരവധി ചിട്ടികൾക്ക് ജാമ്യമായി നല്കിയിട്ടുള്ളതും മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി പോത്തൻകോടും കോലിയക്കോടും വസ്തുക്കൾ വാങ്ങി പ്ളോട്ട് തിരിച്ച് വിൽപ്പനയ്ക്ക് ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച നിലയിൽ കച്ചവടം നടക്കാതായതും ഇതിനിടെയുണ്ടായ നോട്ട് നിരോധനവും റീനയെ സാമ്പത്തികമായി വലച്ചു.

ഇതിൽനിന്ന് കരകയറാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വൻതോതിൽ മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടാൻ ഇവർ തയ്യാറായതെന്ന് പൊലീസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിന് റിയൽ എസ്റ്റേറ്റ് ബിസിനസിനെപ്പറ്റി അറിയാമായിരുന്നെങ്കിലും മുക്കുപണ്ട തട്ടിപ്പിൽ പങ്കുള്ളതായി പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല.

3.70 കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പൊലീസ് പറയുന്നത്. എന്നാൽ, പലിശ ഉൾപ്പെടെ ഇത് നാലരക്കോടിയിലേറെ വരുമെന്ന് ബാങ്ക് ജീവനക്കാർ വെളിപ്പെടുത്തുന്നു. പോത്തൻകോട്ടെ പ്രഭാത സായാഹ്ന ശാഖ,വാവറമ്പലം ശാഖ, ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ ഇന്നും നാളെയുമായി പൊലീസ് പരിശോധന നടത്തും. പണയപ്പെടുത്താനായി ഉപയോഗിച്ച മുക്കുപണ്ടം സ്ഥിരമായി വാങ്ങിയിരുന്ന സ്ഥാപനങ്ങളിലും പൊലീസെത്തി ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിക്കും.

പ്രതികളുടെ വീടുകളിൽ നിന്ന് പണയരേഖകളും ബാങ്ക് പാസ് ബുക്ക്, പ്രമാണങ്ങൾ, വാഹനങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും രേഖകൾ എന്നിവയും പിടിച്ചെടുക്കും. സമീപത്തെ മറ്റ് സഹകരണ ബാങ്കുകളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി. അതേസമയം തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്.

എന്നാൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് പലസ്ഥലങ്ങളിലും ഭൂമി വാങ്ങിയതായും ബാങ്കുകളിലും മറ്റും നിക്ഷേപിച്ചിട്ടുള്ളതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്ന് ഇവരിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കും. റീനയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തശേഷം കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് സി.ഐ ഷാജി വെളിപ്പെടുത്തി. തട്ടിപ്പുമായി ബന്ധമുള്ളതും പ്രതികളുടെ ബന്ധുക്കളുമായ നാലുപേർക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

അയിരൂപ്പാറ പ്ലാമൂട് എസ്.ബി. നിവാസിൽ ഷീബ (42 ), വെമ്പായം കാറുക്കോണം അബ്ബാസ് മൻസിലിൽ ഷീജ ഷുക്കൂർ ( 32 ) എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ബാങ്ക് ജീവനക്കാരായ ചിലർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇവരും വരുംദിവസങ്ങളിൽ വലയിലായേക്കും. കേസിൽ പിടിയിലായവർക്ക് പുറമേ റീനയുടെ കാർ ഡ്രൈവർ സാജിദിന്റെ പേരിലും മുക്കുപണ്ടം വെച്ച് ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിലാണ് റീനയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. സഹകരണ വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ശാഖ മനേജർ ശശികലയെയും ഹെഡ് ക്ലാർക്ക് കുശലകുമാരിയെയും സസ്പെൻഡ് ചെയ്യുകയും എം.ഡി. യ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (54 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends