മൂത്തയാൾക്ക് അവിടെ നിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല;രണ്ടാമത്തവന് ഇവിടെ നിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല;രണ്ട് മക്കളെയും ഒരുമിച്ച് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ; ബിനോയ് കോടിയേരിയെ തിരികെയെത്തിക്കാൻ സുഷമ സ്വരാജും കുമ്മനം രാജശേഖരനും ഇടപെടണം; പരിഹാസവുമായി വി.ടി ബല്‍റാം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. 13 കോടിയുടെ ചെക്ക് കേസില്‍ ദുബായില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ബിനോയ് കോടിയേരിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. കോടിയേരിയുടെ മകനെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും കുമ്മനം രാജശേഖരനും ഇടപെടണമെന്നാണ് ബൽറാം ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
ആരുടേയും പേരുകൾ പരാമർശിക്കാതെയാണ് ബൽറാമിന്റെ പോസ്റ്റ്. രണ്ട് ആൺമക്കളിൽ മൂത്തവന് അവിടെ നിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല.രണ്ടാമത്തവന് ഇവിടെ നിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല. രണ്ട് മക്കളേയും ഒരുമിച്ച് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേയെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/Malayalivartha

























