കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം; പത്ത് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കേസ്

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. കൊല്ലം കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കയ്യേറ്റശ്രമം നടന്നത്. ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ഒരു സംഘം ആള്‍ക്കാര്‍ അസഭ്യം പറയുകയും കാറിന്‍റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്തെന്ന് കുരീപ്പുഴ പറഞ്ഞു.
സംഘാടകരാണ് ബിജെപിക്കാരുടെ ശരീര ഉപദ്രവത്തിൽനിന്നും നിന്നും രക്ഷിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറയുന്നു. കവി കടയ്‍ക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പത്ത് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















