ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു; പ്രായം മറച്ചു വച്ച് പ്ലസ്ടുക്കാരന്റെ പ്രണയം; ഒടുവിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം; വിദ്യാര്‍ഥി പിടിയിൽ

ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രായം മറച്ചുവച്ച് ബിരുദധാരിയായ യുവതിയുമായി പ്രണയത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്ലസ്ടു വിദ്യാര്‍ഥി പോലീസിന്റെ പിടിയിലായി. കൊല്ലം ചവറ സ്വദേശിയാണ് പിടിയിലായത്.
വിവാഹ വാഗ്ദാനം നല്‍കി ചവറയിലെ വീട്ടിലെത്തിച്ച് കൗമാരക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണു യുവതി വീട്ടുകാരറിയാതെ കൊല്ലത്തേക്കു പോയത്. റെയില്‍വേ സ്റ്റേഷനില്‍നിന്നു കാമുകനൊപ്പം ചവറയിലെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്.ഐ. അരുണ്‍ ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ കൊല്ലത്തുനിന്നു കണ്ടെത്തി. പോലീസിന്റെ അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥി പ്രായം മറച്ചുവച്ച് തന്നെ ചതിയില്‍പ്പെടുത്തിയെന്നു യുവതി മനസിലാക്കിയത്. യുവതി പരാതി നല്‍കിയതോടെ വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്..
https://www.facebook.com/Malayalivartha






















