കേരള സര്‍വ്വകലാശാല നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; യോഗത്തിൽ വിസിയുടെ മാര്‍ക്ക് ദാന വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ചർച്ച ചെയ്യും

കേരള സര്‍വ്വകലാശാല നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. വിസിയുടെ മാര്‍ക്ക് ദാന വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. സിന്‍ഡിക്കേറ്റ് യോഗം തടസപ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ ആശങ്കകള്‍ മാറിയിരിക്കുകയാണ്.
കേരള സര്‍വ്വകലാശാലക്ക് കീഴിലെ ബിഎഡ് സെന്ററില്‍ അധ്യാപക നിയമനത്തിൽ വൈസ് ചാന്‍സിലര്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം നല്‍കിയെന്നായിരുന്നു കണ്ടെത്തലുകള്‍. വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ കാലവധി ഫെബ്രുവരിയില്‍ അവസാനിക്കുമെന്ന സാഹചര്യത്തിലാണ് അധ്യാപികയെ സര്‍വ്വകലാശാല അധ്യാപികയാക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം നടത്തിയെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha






















