കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നൽകും; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിൽ

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. യോഗത്തില്‍ സഹകരണ മന്ത്രി എ.സി മൊയ്തീനും പങ്കെടുത്തു.
സഹകരണ ബാങ്ക് കണ്‍സോഷ്യത്തിലൂടെയായിരിക്കും പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കുക. നേരത്തെ മാര്‍ച്ച് അവസാനത്തോട് കൂടി പെന്‍ഷന്‍ തുക മുഴുവന്‍ കൊടുത്തു തീര്‍ക്കുമെന്നാണ് മന്ത്രി കസേരയില്‍ മടങ്ങി എത്തിയ എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നത്. കെഎസ്‌ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ലഭിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 70 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























