യു.എ.ഇയിലേക്ക് തൊഴില്‍ വിസ തേടുന്നവർക്ക് 14 ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കും; നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകി ലോക്നാഥ് ബെഹ്റ

യു.എ.ഇയിലേക്ക് തൊഴില്‍ വിസ തേടുന്ന മലയാളികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ജില്ലാ പൊലീസ് മേധാവികള്‍ അപേക്ഷ നല്‍കാം. സത്യവാങ്മൂലം, അപേക്ഷ എന്നിവ പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ഈ മാസം ഒന്നു മുതല്‍ തൊഴില്‍ വിസയക്ക് അപേക്ഷിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിനും സംസ്ഥാനത്തെ ആവശ്യമുള്ള ഏത് പൊലീസ് സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം.
https://www.facebook.com/Malayalivartha

























