യുഎഇയില്‍ ജോലി തേടുന്നവര്‍ക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ സംസ്താന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

യുഎഇയില്‍ ജോലി തേടുന്നവര്‍ക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിനു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്.
അപേക്ഷകര്‍ പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജില്ലയില്‍ നിലവിലുള്ള രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ സഹായവും ഉണ്ടാകും. സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനുകളുമായും സ്‌പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യത്തില്‍ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha

























