ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ സംഘം ചേർന്ന് മർദിച്ചു... കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ ആക്രമണം

തിരുവനന്തപുരം വലിയതുറയിൽ ട്രാൻസ്‍ജെൻഡറിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നയാളെന്ന് ആരോപിച്ചായിരുന്നു മാനന്തേരിയില്‍ ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് നേരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിച്ചത്. ഒറീസ സ്വദേശിയാണെന്ന് കരുതുന്നയാളെയാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തത്.
സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ കണ്ടതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളും നാട്ടുകാര്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ പിടിച്ച് സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിട്ടുണ്ട്.
ഇയാളെ പിന്നീട് പൊലീസിന് കൈമാറി. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























