വിവാദം കത്തുന്നു; ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ അധ്യാപികമാരോട് വീണ്ടും അവധിയിൽ പ്രവേശിപ്പിക്കാൻ നിർദേശം

ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ അധ്യാപികമാരോട് വീണ്ടും അവധിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടതായി മാനേജ്മെന്‍റ് പ്രതിനിധി അറിയിച്ചു. അധ്യാപികമാർക്ക് ശമ്പളം കൊടുക്കാൻ നിർദേശിച്ചിട്ടില്ല. താത്കാലിക ജീവനക്കാരായി മാത്രമാണ് ഇവരെ തിരിച്ചെടുക്കാൻ നിർദേശം നൽകിയിരുന്നതെന്നും മാനേജ്മെന്‍റ് പ്രതിനിധി അറിയിച്ചു.
വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകർ നൽകിയ വിശദീകരണത്തിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും ഇക്കാരണത്താലാണ് അധ്യാപകരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും മാനേജ്മെന്‍റ് നേരത്തേ വിശദീകരിച്ചിരുന്നു. സസ്പെൻഷൻ കാലാവധി തീർന്നു തിരിച്ചെത്തിയ അധ്യാപകരെ കേക്ക് മുറിച്ച് സ്വീകരിച്ചതും വിവാദമായിരുന്നു. ഇതേ തുടർന്നാണ് മാനേജ്മെന്‍റ് അധ്യാപികമാരോട് വീണ്ടും അവധിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























