അമ്പലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു; യുവാക്കൾ പിടിയിൽ

അമ്പലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കളെ പിടികൂടി. സംഭവത്തിൽ നീര്‍ക്കുന്നം സ്വദേശി തലാല്‍ (18), കരുമാടി സ്വദേശി പ്രണവ് (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അനേഷണം നടത്തിവരികയായിരുന്നു പോലീസ് സിഐ ബിജു വി നായരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്..
https://www.facebook.com/Malayalivartha