അനൂകുലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ഏറ്റെടുത്ത കുരീപ്പുഴയുടെ വിവാദ പ്രസംഗം ഇങ്ങനെ...

കുരീപ്പുഴ ശ്രീകുമാറിന്റെ വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അനൂകുലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ഏറ്റെടുത്ത വിവാദ പ്രസംഗം ഇങ്ങനെ...
നമുക്ക് കവിത എഴുതാൻ സാധിക്കുമെന്ന് പഴയ ആളുകൾ പറയും. സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല.. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ! ഏത് പുസ്തകം എഴുതി? സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ.
സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തമാണ്. മനുഷ്യന്റെ കണ്ടുപിടിത്തം എന്ന് പറയുന്നത് ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ?. .താമരപ്പൂവിൽ കേറി ആർക്കെങ്കിലും നിൽക്കാൻ പറ്റുമോ? അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യ ബോധമുള്ളവർ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. നാല് കയ്യുള്ള ആൾക്കാരുണ്ടോ ഈ ലോകത്ത്.. ഉണ്ടെങ്കില്‍ നല്ലതാണ് കേട്ടോ!!!.
മാപ്പിളരാമായണം എന്നൊരു പുസ്തകമുണ്ട്. അതിനകത്ത് ഹനുമാന്‍ ലങ്കയില്‍ ചെല്ലുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലങ്കയിൽ ചെല്ലുന്ന സമയത്ത് രാവണൻ താടി വടിച്ച്കൊണ്ടിരിക്കുകയായിരുന്നു... രാജാവല്ലേ !!!
താടി ഒറ്റയ്ക്ക് വടിക്കാൻ സാധിക്കില്ലല്ലോ! ആരെങ്കിലും പത്ത് പേർ നിന്ന് വടിയ്ക്കുമായിരിക്കും. ആ സമയത്താണ് ഹനുമാൻ ലങ്കയിൽ ചാടി അങ്ങോട്ട് ചെല്ലുന്നത്..
അതിമനോഹരമായ ഒരു കവിതയാണ് മാപ്പിള എന്ന ഗാനം.പല സ്ഥലത്തും ചൊല്ലി ജനങ്ങളെ അത് കേൾപ്പിച്ചിട്ടുള്ളതാണ്...
'കാലന്‍ കരിങ്കാലന്‍ ലാവണന്‍ പത്തു
താടിവടിപ്പിക്കും നേരത്ത്
വാലുള്ളനുമാനോ ലങ്കയില്‍ ചാടി
ചേലുള്ള കൊമ്പത്തു'...
അതുള്ളത് സൗകര്യമാ... പത്ത് തല എങ്ങനെയാ ഉണ്ടാകുന്നത്? സങ്കൽപ്പമാണത്! സത്യമാണ്... പാലുകൊണ്ടുള്ളൊരു ആഴി അത് സങ്കൽപ്പമാണ്... പാല് കൊണ്ട് ഒരു സമുദ്രം ഉണ്ടെന്ന് പറഞ്ഞാൽ സൗന്ദര്യ ബോധം വരാനുള്ള സങ്കൽപ്പമാണ്.
മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. പാലാഴിയിൽ സർപ്പം കൊണ്ടുള്ള ഒരു കിടക്ക.. അത് ഭയങ്കര പണിയാണല്ലേ!! ആളുകൾ വെറുക്കാനുള്ള എല്ലാ പദ്ധതിയും അതിലുണ്ട്. സർപ്പത്തിന്റെ കിടക്കയാണ്. നല്ല 'ഹോം ബെഡ്'. ആ സർപ്പത്തിനാണെകിൽ ഒരുപാട് തലയൊക്കെ ഉണ്ട്. ഒരു ഉന്നതൻ അതിൽ കിടക്കുകയാണ്. അദ്ദേഹത്തിന്റെ പൊക്കിളിൽ നിന്ന് ഒരു താമര പൂവ് മുകളിലോട്ട് കിളിച്ച് വന്നേക്കുകയാണ്. അതിനകത്തും ഒരു വിദ്വാൻ നിൽപ്പുണ്ട്.
അന്ന് വനിതാകമ്മീഷൻ ഉണ്ടായിരുന്നെങ്കിൽ പുള്ളിക്കെതിരെ കേസ് എടുത്തേനേ!! സ്വന്തം മകളെ തന്നെ സ്നേഹിച്ച ആളാണ് ബ്രഹ്‌മാവ്. അതൊക്കെ സൗന്ദര്യ സങ്കൽപ്പമാണ്.. സൗന്ദര്യ ബോധമാണ്.. സൗന്ദര്യ ബോധമുള്ള ആളുകളുടെ സങ്കൽപ്പമാണ്. സത്യമല്ല!! ഈ സത്യമല്ലാത്ത കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞ് ആളുകൾ ഭയപ്പെടുത്തി ഓരോ വഴിക്ക് കൊണ്ടുപോകുന്നതാണ് മതം. ശരിക്കും പറഞ്ഞാൽ അതിനകത്ത് അടിസ്ഥാനപരമായ കാര്യങ്ങൾ യാതൊന്നുമില്ല... മതത്തിൽ നന്മയെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞല്ലോ... നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു... ഈ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ ആക്രമിക്കുകയും ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha


























