ഇനി സീരിയൽ കാണില്ല...ചെറുവള്ളിക്കാവിലമ്മയാണേ സത്യം! അമ്മമാര്‍ സീരിയല്‍ കാണില്ലെന്ന് പ്രഖ്യാപിച്ച വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മക്കൾ പഠിക്കുന്ന 7.30 മുതല്‍ 10 മണി വരെയുള്ള സമയത്ത് ഒരു സീരിയലുകളും കാണില്ലെന്ന് 100 കണക്കിന് അമ്മമാര്‍ സത്യം ചെയ്തു. ചെറുവള്ളിക്കാവിലമ്മയാണെ സത്യം ചെയ്താണ് അമ്മമാര്‍ സീരിയല്‍ കാണില്ലെന്ന് പ്രഖ്യാപിച്ചത്.
സീരിയല്‍ കാണുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തെ അത് ബാധിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നാട്ടിലെ അമ്മമാരെല്ലാം ഒരു ചടങ്ങില്‍ വെച്ച് നിറവിളക്കിന്റെ വെളിച്ചത്തിനുമുന്നില്‍ സത്യം ചെയ്തത്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha