ട്രെയിനില്‍ പെണ്‍കുട്ടിക്ക് ആക്രമണം...രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ട്രെയിനിലെ ലേഡീസ് കമ്ബാര്‍ട്ട്മന്റെില്‍ ഇതര സംസ്ഥാനക്കാരന്റെ ആക്രമണം. മനക്കരുത്തുകൊണ്ടും ഭാഗ്യംകൊണ്ടും മാത്രം പെണ്‍കുട്ടി രക്ഷപ്പെട്ടു. പ്രതി മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശി ലക്ഷ്മണ്‍ അണ്ണ ഗെയ്ക്ക്‌വാദ് (20) പിടിയിലായി. പാലക്കാട് റെയില്‍വേ പൊലീസ് കേസെടുത്തു. കൊല്ലത്തുനിന്ന് വരികയായിരുന്ന പാലരുവി എക്‌സ്പ്രസിലെ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിലാണ് സംഭവം.
രണ്ട് സ്ത്രീകള്‍ മാത്രമുള്ള കമ്ബാര്‍ട്ട്മന്റെില്‍ ഒറ്റപ്പാലത്തുനിന്ന് കയറിയ ഇതര സംസ്ഥാനക്കാരന്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണും പഴ്‌സും കവരുകയായിരുന്നു ലക്ഷ്യം. പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന യാത്രക്കാരിയും ഇയാളുമായി മല്‍പിടിത്തം നടത്തുകയും ടോയ്‌ലറ്റില്‍ ഓടിക്കയറി കുറ്റിയിടുകയും ചെയ്തു. പാലക്കാട് വരെ ടോയ്‌ലറ്റില്‍ ഒളിച്ചിരുന്ന് ഫോണ്‍ വഴി പാലക്കാട് ആര്‍.പി.എഫില്‍ അറിയിച്ചു. തുടര്‍ന്ന് ഒലവക്കോട് സ്‌റ്റേഷനിലിറങ്ങി. ഒരു മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ പ്രതിയെ കണ്ടെത്തി.
https://www.facebook.com/Malayalivartha
























