കോഴികളില്‍ വീര്യംകൂടിയ മരുന്നുകള്‍, ഡോക്ടര്‍മാര്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കോഴികളില്‍ കുത്തിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍, പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

മലയാളികള്‍ കോഴിവിഭവങ്ങള്‍കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് കോഴികള്‍ക്ക് കുത്തിവയ്ക്കുന്നത്. ഇതാകട്ടെ, മനുഷ്യശരീരത്തിന് മാറാരോഗങ്ങള്‍ പിടിപെടാന്‍ കാരണവുമാകും. ഇന്ത്യന്‍ കോഴികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ നിയന്ത്രണം വരാന്‍ കാരണമാകുന്നതാണ് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഗൗരവമുള്ള കണ്ടെത്തലുകള്‍.
മെഡിക്കല്‍ രംഗത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വീര്യം കൂടിയ മരുന്നുകളാണ് കോഴികളില്‍ കുത്തിവയ്ക്കുന്നത്. ഇത്തരം ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ആഗോളതലത്തില്‍ പല ഡോക്ടര്‍മാരും ഉപയോഗിക്കുന്നതിന് മടിക്കുന്ന മരുന്നുകളാണത്രെ കോഴികളില്‍ കുത്തിവയ്ക്കുന്നത്. മൃഗങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ടണ്‍ കണക്കിന് ആന്റിബയോട്ടിക്കുകളാണ് ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് വരുന്നത്.
ഡോക്ടര്‍മാര്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ആന്റിബയോട്ടിക്കാണ് കോളിസ്റ്റീന്‍. എന്നാല്‍ യാതൊരു പരിശോധനയും കൂടാതെയാണ് ഇവ മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























